മംഗലംഡാം റോഡിൽ മരംവീണ് ഗതാഗതതടസം
1375183
Saturday, December 2, 2023 2:07 AM IST
മംഗലംഡാം: മംഗലംഡാം- മുടപ്പല്ലൂർ റോഡിൽ ചിറ്റടി കുന്നംകോട്ടുകുളം ഭാഗത്ത് മരം വീണു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാർ ശിഖരങ്ങൾ മുറിച്ചുമാറ്റി വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കി. വൈകുന്നേരത്തോടെയാണ് മരം പൂർണമായും മുറിച്ചു മാറ്റിയത്. ഫയർഫോഴ്സും സ്ഥലത്തെത്തി. റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടു പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു വാർഡ് മെംബർ ഡിനോയ് കോമ്പാറ പറഞ്ഞു.