നവകേരള സദസ് നാളെ, ചിറ്റൂർ ഒരുങ്ങി
1375181
Saturday, December 2, 2023 2:07 AM IST
ചിറ്റൂർ: ചിറ്റൂരിൽ നാളെ നടക്കുന്ന നവകേരള സദസിന് ഒരുക്കങ്ങളായി. ചിറ്റൂർ ബോയ്സ് സ്കൂൾ മൈതാനിയിൽ ഇന്നലെ രാവിലെ ആരംഭിച്ച പ്രദർശനമേള ശ്രദ്ധേയമായി. ഉപജില്ലാ യുവജനോത്സവ വിജയികളുടെ കലാപരിപാടികളും അരങ്ങേറി, വൈകുന്നേരം വാൽമുട്ടി പാട്ടുഗ്രാമം ഗായകസംഘം ഗാനമേളയും അവതരിപ്പിച്ചു. നവകേരള സദസിനു മുന്നോടിയായി പോലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ ചിറ്റൂർ കാവിനു സമീപം, അണിക്കോട് പെട്രോൾ പമ്പിനു എതിർ വശത്തെ ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു. കെഎസ്ആർടിസി കോമ്പൗണ്ട്, ഫയർഫോഴ്സ് ഓഫീസിനു മുൻഭാഗത്തും പാർക്കിംഗിന് സ്ഥലമൊരുക്കിയിട്ടുണ്ട്.