ചിറ്റൂർ മണ്ഡലത്തിൽ നവകേരള സദസ് മൂന്നിന്
1374845
Friday, December 1, 2023 1:36 AM IST
ചിറ്റൂർ: ചിറ്റൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് ഡിസംബർ മൂന്നിന് കാലത്ത് 11ന് ഗവ. ബോയ്സ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ മുന്നോടിയായി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഫ്ലാഷ് മോബ്, മന്തക്കാട് സ്റ്റേഫിറ്റ് മൈതാനിയിൽ ഫുട്ബോൾ മത്സരം, പാലാഴികല്യാണ മണ്ഡപത്തിൽ ക്ഷീരകർഷക സംഗംമം, എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന കേന്ദ്രങ്ങളിലും നവകേരള മാരത്തോൺ എന്നിവയും നടന്നു.
ഇന്നലെ നടന്ന ചിറ്റൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ വേദി വരെയുള്ള മാരത്തോൺ മലബാർ സിമന്റ്സ് ഡയറക്ടർ ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
നവകേരള സദസ് ചിറ്റൂർ നിയോജകമണ്ഡലം സംഘാടക സമിതി കോ-ഓർഡിനേറ്റർ അഡ്വ.വി. മുരുകദാസ്, പ്രോഗ്രാം കൺവീനർ ചിറ്റൂർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി , നഗരസഭാ കൗൺസിലർ അച്യുതാനന്ദമേനോൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്, മെംബർമാരായ വിനോദ് ബാബു, ശശികുമാർ എന്നിവർ പങ്കെടുത്തു.
ഇന്ന് ചിറ്റൂർ ജിഎച്ച്എസ്എസിൽ കാലത്ത് പത്തിന് പ്രദർശനമേള, തുടർന്ന് സബ് ജില്ലാ യുവജനോത്സവിജയികളെ അണിനിരത്തി കലാപരിപാടികൾ, വൈകീട്ട് ആറിന് വാൽമുട്ടി പാട്ടുഗ്രാമം ഗായകസംഘത്തിന്റെ ഗാനമേള, ഡിസംബർ രണ്ടിന് ചിറ്റൂർ ജിഎച്ച്എസ്എസിൽ കാലത്ത് പത്തിന് പ്രദർശനമേള, ഉച്ചയ്ക്ക് രണ്ടിന് ഐടി - സെമിനാർ, വൈകുന്നേരം ആറിന് ഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻപ്പാട്ടും ഉണ്ടായിരിക്കും.