കത്തോലിക്ക കോണ്ഗ്രസ് മണ്ണാർക്കാട് ഫൊറോന ഭരണസമിതി
1374628
Thursday, November 30, 2023 2:30 AM IST
മണ്ണാർക്കാട്: കത്തോലിക്ക കോണ്ഗ്രസ് മണ്ണാർക്കാട് ഫൊറോന ഭാരവാഹികളെ പെരിന്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാ പള്ളി പാരിഷ്ഹാളിൽ നടന്ന യൂണിറ്റ് ഭാരവാഹികളുടെ യോഗം തെരഞ്ഞെടുത്തു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
രൂപത സെക്രട്ടറി അഡ്വ. ബോബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. രാജു പുളിക്കത്താഴെ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭരണസമിതി അംഗങ്ങൾ: ബിജു മലയിൽ -പ്രസിഡന്റ്, മാത്യു കല്ലുവേലിൽ - സെക്രട്ടറി, ബേബി മാവറയിൽ -ട്രഷറർ, ജോഷി മേലേടത്ത്, പ്രജി സോമി കൊട്ടാരത്തിൽ-വൈസ് പ്രസിഡന്റുമാർ, മാത്യു സ്റ്റീഫൻ, ആൻസ് ബാബു പുത്തൻവീട്ടിൽ- ജോയിന്റ് സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ- അഡ്വ. റെജിമോൻ ജോസഫ് പെട്ടേനാൽ, അജോ വട്ടുകുന്നേൽ, ജോണി വട്ടായിൽ (പുല്ലിശേരി), ആനന്ദ് ജോസ് (കൈതച്ചിറ), സ്റ്റീഫൻ പതീപ്പറന്പിൽ (കാരാപ്പാടം), ജോണി പാലാത്ത് (കണ്ടമംഗലം), ദിലീപ് ആവിയിൽ (പുറ്റാനിക്കാട്), സണ്ണി എടവഴിക്കൽ (തിരുവിഴാംകുന്ന്), ബിജോ പനന്തോട്ടത്തിൽ (എടത്തനാട്ടുകര), ജോയി കളപ്പുരയ്ക്കൽ (അലനല്ലൂർ), സിബി പടിഞ്ഞാറെ പണങ്ങാട്ട് (കോട്ടപ്പുറം), സാബു ആയല്ലൂർ
(മെഴുകുംപാറ), ഇമ്മാനുവേൽ പുത്തൻവീട്ടിൽ (ആനമൂളി), ജോസ് കിഴക്കേൽ (കുമരംപുത്തൂർ), ഡേവിസ് മംഗലൻ (മണ്ണാർക്കാട്).