നല്ലേപ്പിള്ളിയിൽ രണ്ടാം വിളയ്ക്കായി നിലമൊരുക്കൽ തുടങ്ങി
1339849
Monday, October 2, 2023 12:43 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ രണ്ടാം വിള നെൽകൃഷിയിറക്കുന്നതിന്റെ ഭാഗമായി ഞാറു പാകൽ ആരംഭിച്ചു. മൂച്ചിക്കുന്ന് പാടശേഖര സമിതിയിലെ കർഷകരായ വി.രാജനും കെ.രാമചന്ദ്രനുമാണ് ഞാറ് പാകാൻ തയ്യറായിട്ടുള്ളത്. കമ്പംപടിയിലെ കുഴൽ കിണർ വെള്ളത്തെയും കവല കിണർ വെള്ളത്തെയും കനാൽ വെള്ളത്തെയും ആശ്രയിച്ചാണ് കൃഷിയിറക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഒന്നാം വിള നെൽകൃഷി നിര കതിർ പരുവത്തിലാണ്. അത് കൊയ്യാൻ 20 ദിവസമെങ്കിലും വേണം. കൊയ്ത്ത് കഴിഞ്ഞു നിലം ഉഴുത് മറിച്ചു നടീൽ നടത്താൻ 15-20 ദിവസത്തിലധികം വേണം. ഞാറിന്റെ മൂപ്പ് കഴിച്ച് 100 ദിവസം നെൽപാടത്ത് വെള്ളം വേണം. വിളവെടുക്കണമെങ്കിൽ മഴ തന്നെ കിട്ടണം.
ഇപ്പോൾ ഞാറ്റടി തയ്യാറാക്കുന്നത് വൈകിയാൽ പിന്നീട് കൊയ്ത്ത് വൈകും. ഞാറു പാകാൻ പ്രത്യേകം സ്ഥലം കരുതി വെച്ചതു കൊണ്ടാണ് ഇപ്പോൾ ഞാറു പാകാൻ കഴിഞ്ഞെതെന്ന് മൂച്ചിക്കുന്ന് പാടശേഖര സമിതി സെക്രട്ടറി വി.രാജനും പാ കെ. രാമചന്ദ്രനും പറഞ്ഞു.