പാലക്കാട് : ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഒപി ടിക്കറ്റ് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിനു മായി ക്യൂ നില്ക്കുന്ന സമയത്തും മറ്റ് തിരക്കുള്ള സ്ഥലത്തും തിരക്കിനിടെ ക്യൂവിൽ രോഗിയാണെന്ന വ്യാജേന നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കഴുത്തിൽ ധരിച്ചിരിക്കുന്ന മാല കവരുന്ന സംഘത്തിൽപ്പെട്ട സുമതി ( 34 ) എന്ന സ്ത്രീയെ പോലീസ് പിടികൂടി.
കോട്ടപ്പള്ളം തെക്കേ ദേശം നല്ലേപ്പിള്ളി ദേവദാസിന്റെ ഭാര്യയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.