പേവിഷബാധ ദിനാചരണം നടത്തി
1338850
Thursday, September 28, 2023 12:11 AM IST
കാരാകുറുശ്ശി: കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പേവിഷബാധ ദിനാചരണം നടത്തി. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ രാധാ രുഗ്മിണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ അഡ്വ.മജീദ്,സിഡിഎസ് ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്, വെറ്ററിനറി സർജൻ ഡോ.ജയകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി ക്ലാസ് എടുത്തു. ഹരിത കർമ്മസേനാ അംഗങ്ങൾ, അംഗനവാടി, ആശാ , കുടുംബശ്രീ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബെർലിറ്റ് മാത്യു സ്വാഗതവും ജെഎച്ച്ഐ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വളർത്ത് മൃഗങ്ങൾക്ക് ലൈസൻസും പേവിഷബാധ വാക്സിനേഷനും നിർബന്ധമായും എടുക്കണമെന്ന് വെറ്ററിനറി ഡോക്ടർ അറിയിച്ചു.