നെൽച്ചെടികൾ വെള്ളത്തിൽ; കർഷകർ ആശങ്കയിൽ
1338628
Wednesday, September 27, 2023 1:40 AM IST
ആലത്തൂർ : മേലാർകോട് മേഖലയിലെ പാടശേഖരങ്ങളിൽ പലഭാഗങ്ങളിലും നെൽചെടികൾ വെള്ളത്തിൽ വീണ് നശിക്കുന്നു. കൊയ്ത്തിനു പാകമായതും അല്ലാത്തതുമായ നെൽച്ചെടികളാണ് വെള്ളത്തിൽ വീണ് കിടക്കുന്നത്. ഇടയ്ക്കുള്ള മഴയും കാറ്റും ആണ് നെൽച്ചെടികൾ വീഴാൻ ഇടയായത്.
ചില ഭാഗങ്ങളിൽ പന്നികൾ കൂട്ടമായി വന്ന് നെൽചെടികൾ ചവിട്ടി മെതിച്ചു നശിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി സാരികൾ വലിച്ചു കെട്ടി ഇരിക്കുകയാണ് കർഷകർ മുഞ്ഞ രോഗം, വരി ശല്യം, മഞ്ഞളിപ്പ് രോഗബാധ തുടങ്ങിയവയ്ക്ക് പുറമേയാണ് പുതിയ വെല്ലുവിളി. കാലാവസ്ഥ വ്യതിയാനവും വേണ്ട സമയത്ത് മഴയില്ലാത്തതും തിരിച്ചടിയായി. എന്നിരുന്നാലും അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ.