തിരികെ സ്കൂളിൽ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
1338618
Wednesday, September 27, 2023 1:33 AM IST
പാലക്കാട്: തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തിരികെ സ്കൂളിൽ അയൽക്കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തൽ കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് തൃത്താല ഡോ. കെ.ബി. മേനോൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയാകും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആമുഖപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയാകും.