ലക്ഷം തൊഴിൽദാന പദ്ധതിക്ക് സർക്കാർ തുരങ്കം വയ്ക്കുന്നു: കെ.പി. ബൈജു
1338411
Tuesday, September 26, 2023 1:03 AM IST
നെന്മാറ: കേരള സർക്കാർ കൃഷി വകുപ്പ് മുഖേന 1994 ൽ നടപ്പിലാക്കിയ ഒരു ലക്ഷം കർഷകർക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയാണ് സർക്കാർ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതെന്ന് ഒരു ലക്ഷം കർഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു ആരോപിച്ചു.
ഒരു ലക്ഷം കർഷക സമിതിയുടെ നെന്മാറ കൃഷിഭവൻ യൂണിറ്റ് സമ്മേളനം ഉദ്ഘാടന വേളയിലാണ് കെ.പി. ബൈജു സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്.
മറ്റു ക്ഷേമ പെൻഷൻ നല്കുന്നതുപോലെ പൊതു ഫണ്ടിൽ നിന്ന് ഫണ്ട് കണ്ടെത്തി നല്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ കെ.എം. ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സമ്പത്ത്, കെ. ആർ. ശശികുമാരി, കെ. ശങ്കരനാരായണൻ, കെ.മുരളീധരൻ, കെ.എം. മുരളീധരൻ, പ്രേമ, കെ.ടി. ആനി എന്നിവർ സംസാരിച്ചു.