നെന്മാറ ജംഗ്ഷനിലെ വീഴാറായ കെട്ടിടം നീക്കംചെയ്യണം
1337389
Friday, September 22, 2023 1:42 AM IST
നെന്മാറ: മെയിൻ റോഡ് നെന്മാറ മുക്ക് ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനു സമീപത്തായി ജീർണാവസ്ഥയിലായ കെട്ടിടം നിലംപതിക്കാറായ അവസ്ഥയിൽ.
ഗ്രാമത്തിലേക്ക് പോകുന്ന കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത ആശങ്കയിലാണ്. ബന്ധപ്പെട്ടവർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.