കാർ വാടകയ്ക്കെടുത്ത് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
1337379
Friday, September 22, 2023 1:40 AM IST
പാലക്കാട്: കാർ വാടകക്കെടുത്ത് വാഹനവും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒലവക്കോട് പൂക്കാരത്തോട്ടം ഹാഷിം എന്ന ബിലാൽ ആണ് അറസ്റ്റിലായത്.
വളാഞ്ചേരി വെട്ടിച്ചിറ കരിപ്പാല സ്വദേശി മുഹമ്മദ് എന്നയാളുടെ കാർ വിളിച്ചു വരുത്തി പത്തിരിപ്പാലയിലെത്തിച്ച് ഇയാളെ ഇറക്കിവിട്ട് കാറുമായി മുങ്ങുകയായിരുന്നു. രണ്ടു മൊബൈൽ ഫോണും ആറായിരം രൂപയും കവർച്ച ചെയ്തു.
മങ്കര പോലീസ് അന്വേഷിച്ച കേസിൽ വാളയാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രതികളായ ശബരി, സന്തോഷ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.