അപകടഭീഷണിയായ വൈദ്യുതി പോസ്റ്റ് നീക്കി
1336827
Wednesday, September 20, 2023 12:55 AM IST
മലമ്പുഴ: പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകട കാരണമായിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ പോസ്റ്റ് റോഡിന്റെ ഏകദേശം നടുവിലായി മാറി.
അതോടെ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം മേപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കൾ കാർ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. കാർ നിശേഷം തകർന്നു. എയർ ബാഗ് പ്രവർത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഒരുമാസം മുമ്പ് ഒരു കുടുംബം സഞ്ചരിച്ച കാറും ഈ പോസ്റ്റിൽ ഇടിച്ചിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഇരുചക്രവാഹന യാത്രികൻ ഈ പോസ്റ്റിലിടിച്ച് തെറിച്ചുവീണ് മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിലാണ് പോസ്റ്റ് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.