കൃപ വാട്സ് ആപ്പ് കൂട്ടായ്മ സൗഹൃദ സംഗമം നടത്തി
1336598
Tuesday, September 19, 2023 12:49 AM IST
മണ്ണാർക്കാട് : സൗഹൃദം അതല്ലേ എല്ലാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കൃപ വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളുടെ സൗഹൃദ സംഗമം നടന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറ്റന്പതോളം അംഗങ്ങളാണ് പങ്കെടുത്തത്.
വ്യത്യസ്ത മേഖലകളിലായി വ്യത്യസ്ത ചിന്താ ധാരകളുള്ള ഒട്ടനവധി പേരെ ഇത്തരത്തിൽ ഒരു കൂട്ടായ്മക്കുള്ളിൽ അണിനിരത്തുക എന്നത് മാതൃകപരമാണെന്ന് ചടങ്ങിൽ പങ്കെടുത്ത അഡ്വ.എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ അംഗമായ ഡോ.കെ.എ. കമ്മാപ്പയെ കൂട്ടായ്മ അഡ്മിൻ കൃഷ്ണദാസ് കൃപ ആദരിച്ചു.
കിഡ്നി രോഗ ബാധിതനായ മണ്ണാർക്കാട് നാരങ്ങപ്പെറ്റ സ്വദേശി പാർളി മൻസൂറിനുള്ള ചികിത്സസഹായം നല്കി.
പുതുപ്പള്ളി ഇലക്ഷൻ റിസൾട്ട് പ്രവചന മത്സര വിജയികൾ ഉൾപ്പെടെ വിവിധങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, സാധാരണ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ സർവ മേഖലകളിലെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന കൃപ വാട്സ് ആപ്പ് കൂട്ടായ്മ 2016ലാണ് ആരംഭിച്ചത്. ആനുകാലിക രാഷ്ട്രീയ സാമൂഹികസേവന വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കൂട്ടായ്മ കൂടിയാണ് ഇത്.