ഇന്ത്യൻ സ്വച്ഛത ലീഗ്: ആവേശമായി ബഹുജനറാലിയും മനുഷ്യച്ചങ്ങലയും
1336404
Monday, September 18, 2023 12:41 AM IST
പട്ടാന്പി: നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ മുന്നോടിയായി ബഹുജനറാലി, മനുഷ്യച്ചങ്ങല, ശുചിത്വപ്രതിജ്ഞ, ഫ്ളാഷ് മോബ് എന്നിവ നടന്നു.
പട്ടാന്പി ശ്രീനീലകണ്ഠ ഗവ സംസ്കൃത കോളജ് പരിസരത്ത് പട്ടാന്പി നഗരസഭ ചെയർപേഴ്സണ് ഒ. ലക്ഷ്മിക്കുട്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലി ഇന്ത്യൻ സ്വച്ഛത ലീഗിന് തുടക്കമിട്ടു.
പരിപാടിയിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ, സ്കൂൾകോളെജ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയായി അണിനിരന്നു. പട്ടാന്പി ശ്രീനീലകണ്ഠ ഗവ സംസ്കൃത കോളെജ് പരിസരത്ത് നിന്നും മേലെ പട്ടാന്പി വരെയുള്ള ബഹുജന റാലി നഗരസഭ വൈസ് ചെയർമാൻ ടിപി ഷാജിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സണ് ഒ. ലക്ഷ്മിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ലെജൻഡ് കോളജിലെ വിദ്യർഥികൾ ശുചിത്വ സന്ദേശ ഫ്ളാഷ് മോബ് നടത്തി.