ആലത്തൂരിനു കൗതുകമായി മില്ലെറ്റ് മഹോത്സവം
1336396
Monday, September 18, 2023 12:31 AM IST
ആലത്തൂർ: അന്താരാഷ്ട മില്ലെറ്റ് വർഷത്തോടനുബന്ധിച്ച് കേരള ജൈവ കർഷക സമിതിയും ആലത്തൂർ ബ്ലോക്ക് കൃഷി വകുപ്പും സംയുക്തമായി മില്ലെറ്റ് മഹോത്സവം സംഘടിപ്പിച്ചു.
ആലത്തൂർ ബോധിയിൽ വച്ച് നടന്ന ചടങ്ങ് കെ. ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ആലത്തൂർ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്നലെ ചെറു ധാന്യങ്ങൾ പോഷകങ്ങളുടെ കലവറ എന്ന വിഷയത്തിൽ മുൻ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി. സുരേഷ് ചെറുധാന്യങ്ങളുടെ കൃഷി, പോഷകമൂല്യങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസ് എടുത്തു.