കോണ്‍ഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ചുമതലയേറ്റു
1301555
Saturday, June 10, 2023 12:44 AM IST
വടക്കഞ്ചേരി: കോണ്‍ഗ്രസിന്റെ വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി അഡ്വ.എം.ദിലീപ് ചുമതലയേറ്റു. നിലവിലെ പ്രസിഡന്റ് സി. മാധവൻകുട്ടി അഡ്വ. ദിലീപിന് രേഖകൾ കൈമാറിയായിരുന്നു സ്ഥാന കൈമാറ്റം. ഇതോടനുബന്ധിച്ച യോഗം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. സി. മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ പാളയം പ്രദീപ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.തോലനൂർ ശശിധരൻ, ഡോ. അർസലൻ നിസാം, കെ.യു. അംബുജാക്ഷൻ, തരൂർ ബ്ലോക്ക് പ്രസിഡന്റ് പി. ബാലൻ, യുഡിഎഫ് ചെയർമാൻ പി. മനോജ് കുമാർ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. മോഹൻദാസ്, മുഹമ്മദ് ഇസ്മയിൽ, കെ. ജയരാജ്, എൻ. രവി, കാവശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, യുഡിഎഫ് മുൻ ചെയർമാൻ വി.പി. മുത്തു, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്. അബ്ദുൾ ഖുദ്ദൂസ്, മറ്റു നേതാക്കളായ ബാബു മാധവൻ, ഇല്യാസ് പടിഞ്ഞാറെക്കളം, വി.അയ്യപ്പൻ, എ.ആദം കുട്ടി, ആർ.ചന്ദ്രൻ മാസ്റ്റർ, കെ. ശിവാനന്ദൻപ്രസംഗിച്ചു.