തമിഴ്നാട്ടിൽ സ്കൂളുകൾ 12ന് തുറക്കും
1301547
Saturday, June 10, 2023 12:42 AM IST
കോയന്പത്തൂർ: വേനലവധി കഴിഞ്ഞ് സ്കൂളുകൾ 12ന് തുറക്കും. ആറുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് 12ന് സ്കൂളുകൾ തുറക്കുന്നത്.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി 14ന് സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകൾ തുറക്കാൻ രണ്ടുദിവസം മാത്രം ബാക്കിയുള്ളതിനാൽ കോയന്പത്തൂർ ജില്ലയിലെ എല്ലാ സ്കൂളുകളിലും നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്കൂൾ പരിസരം, ക്ലാസ് മുറികൾ, മൈതാനം, ടോയ്ലറ്റുകൾ എന്നിവ വൃത്തിയാക്കുന്ന തിരക്കിലാണ് സ്കൂളധികൃതർ.