ലോക ഭക്ഷ്യസുരക്ഷാ ദിനം ആഘോഷിച്ചു
1301233
Friday, June 9, 2023 12:34 AM IST
പാലക്കാട്: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും സംയുക്തമായി പാലക്കാട് ബിഗ് ബസാർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പാലക്കാട് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ നയനലക്ഷ്മി ക്ലാസ് എടുത്തു.
മേഴ്സി കോളേജിലെ വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ സംബന്ധിച്ച സെമിനാറും ക്വിസ് മത്സരവും നടത്തി.
വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.വി.സുരേഷ് ക്ലാസ് എടുത്തു. 20 ടീമുകളിലായാണ് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
കൂടാതെ നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലെ ഡയറ്റീഷൻ വിഭാഗം, ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷ ദിനാചരണവും സംഘടിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ, സി.എസ്.രാജേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാർ പരിപാടിയിൽ പങ്കെടുത്തു.