ഓയിസ്ക പരിസ്ഥിതി ദിനാഘോഷം
1300954
Thursday, June 8, 2023 12:29 AM IST
പാലക്കാട് : ഓയിസ്ക ഇൻറർനാഷണൽ സൗത്ത് ഇന്ത്യാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവത്കരണ ക്ലാസും വൃക്ഷത്തൈ നടീലും കഞ്ചിക്കോട് അസീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. ഓയിസ്ക സൗത്ത് ഇന്ത്യ പ്രസിഡന്റ് ഡോ. പാർവതി വാര്യർ ഉദ്ഘാടനം ചെയ്തു.
അസീസി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജീന അധ്യക്ഷത വഹിച്ചു. ഓയിസ്ക സൗത്ത് ഇന്ത്യ സി എഫ് പി ഡയറക്ടർ പ്രൊഫ.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. വിമൻസ് ഫോറം ഡയറക്ടർ പ്രിയാ ദേവി, ഓയിസ്ക പാലക്കാട് ചാപ്റ്റർ മുൻ പ്രസിഡന്റ് ബി രാജേന്ദ്രൻ നായർ, എ.ആതിരാ പരിസ്ഥിതി കവിത ആലപിച്ചു. വിദ്യാർത്ഥികളായഎസ് ശ്രദ്ധ, നിവിൻ പടവീട്ടിൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നല്കുന്ന നാടൻ പാട്ടുകളും വിവിധ കലാപരിപാടികളും നടത്തി.