സംഗീത ആൽബം ഇറക്കി ആരോഗ്യ പ്രവർത്തകർ
1300952
Thursday, June 8, 2023 12:29 AM IST
പാലക്കാട് : അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തനങ്ങളെ കോർത്തിണക്കി പൊറുപ്പ്(ഉത്തരവാദിത്വം) എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കി അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകർ. അട്ടപ്പാടി മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലുകൾ, പ്രവർത്തനങ്ങൾ, ശിശുമരണം കുറയ്ക്കുക, എല്ലാവർക്കും ചികിത്സ ഉറപ്പാക്കുക തുടങ്ങി ആരോഗ്യ പ്രവർത്തകർ നല്കുന്ന സേവനങ്ങളാണ് ആൽബത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
ആൽബം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത പ്രകാശനം ചെയ്തു. അഗളി ബ്ലോക്ക് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. ജോജോ ജോണ്സണ് അധ്യക്ഷനായി. ആൽബത്തിന് സംഗീതവും രചനയും ഗഫൂർ കുന്നുമലാണ് നിർവഹിച്ചിരിക്കുന്നത്. ടോണി തോമസ്, ഗഫൂർ കുന്നുമൽ, ഹിത സി. മോഹൻ, ബിനിത സൂസൻ ഐപ്പ്, കെ.ആർ സൂര്യമോൾ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.