ഗാന്ധി സ്മാരക സ്കൂളിൽ പ്രകൃതിപഠന കേന്ദ്രം ആരംഭിച്ചു
1300711
Wednesday, June 7, 2023 12:36 AM IST
വടക്കഞ്ചേരി : മംഗലം ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഗാന്ധി സ്മാരക യു പി.സ്കൂളിൽ പകൃതി പഠന കേന്ദ്രം ആരംഭിച്ചു.
പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് ഡോ.കെ. വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. മുതിർന്ന ഗാന്ധിമാർഗ പ്രവർത്തകൻ ടി.കുമാരൻ കാലാവസ്ഥാ പഠന സഹായ ഉപകരണം സ്വിച്ച് ഓണ്‍ ചെയ്തു.
എൻ.ദേവരാജൻ, പി.വിശ്വംഭരൻ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
സേവാ കേന്ദ്രം സെക്രട്ടറി ടി.കെ. ദിവാകരൻ സ്വഗതവും പ്രധാന അധ്യാപിക പി.യു.ബിന്ദു നന്ദിയും പറഞ്ഞു.
ശാസ്ത്ര നേട്ടങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടയിൽ വന്നു ചേരുന്ന പ്രതിസന്ധികളെ മറികടക്കാൻ ശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെ നമുക്ക് കഴിയുന്നതിന് വരുംതലമുറയെ സജ്ജമാക്കുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുവാനുമാണ് പഠന കേന്ദ്രം പ്രവർത്തിക്കുക.