ഒറ്റപ്പാലം: എഐ കാമറകൾ പണി തുടങ്ങിയതോടെ കുടുങ്ങിയത് രണ്ട് ഹെൽമറ്റില്ലാത്തവരാണ്. ഇതോടെ ഇരുചക്രവാഹനങ്ങളിൽ വെച്ച് പോകുന്ന ഹെൽമറ്റുകളുടെ മോഷണവും തുടങ്ങി.
പിഴ ഈടാക്കി തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും പണി തുടങ്ങി. രണ്ട് ഹെൽമറ്റ് ഇല്ലാത്തവരാണ് മറ്റ് വാഹനങ്ങളിൽ നിന്ന് ഹെൽമറ്റ് അടിച്ചുമാറ്റി തുടങ്ങിയത്. റോഡരികിൽ നിർത്തിയിടുന്ന വണ്ടികളിൽ നിന്നാണ് ഹെൽമറ്റുകൾ അടിച്ചു മാറ്റുന്നത്. ഇരുചക്ര വാഹനത്തിൽ പിന്നിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റില്ലെങ്കിൽ 500 രൂപയാണ് പിഴ. ഇതൊഴിവാക്കുന്നതിനാണ് വഴിയരികിൽ ഒറ്റക്ക് നിൽക്കുന്ന വണ്ടികളിലെ ഹെൽമറ്റ് പൊക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ രാവിലെ ബൈക്കുകൾ കൊണ്ടുവന്ന് നിർത്തിയിടുന്നത് പലപ്പോഴും റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലുമാണ്. ഇതാണ് ഹെൽമറ്റ് മോഷ്ടാക്കൾക്ക് എളുപ്പമാകുന്നത്.