സെന്റ് സേവ്യേഴ്സ് സ്കൂളിൽ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ
1300510
Tuesday, June 6, 2023 12:39 AM IST
മംഗലംഡാം: ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ച് മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂൾ.
പ്രിൻസിപ്പൽ അധ്യക്ഷനായ പരിപാടിയിൽ മംഗലംഡാം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഹാഷിം തൈനട്ട് ഉദ്ഘാടനം ചെയ്തു.
ഭൂമിയിലെ ജീവിതം സുഖകരമാകണമെങ്കിൽ പ്രകൃതിയിലുള്ള എല്ലാ ചരാചരങ്ങളെയും സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്നും, മനുഷ്യന്റെ നിലനില്പിനാധാരം പ്രകൃതിയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബിൻ കരുത്തി അധ്യക്ഷനായി.
വിദ്യാർഥികളായ കിഷൻദാസ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിച്ചു. റോസ് നാഷി ജോ കവിതാലാപനം നടത്തി. ബെനഡിക്ട് ജോസഫ് ജിമ്മി സ്വാഗതവും യുനിക്കാ മേരി വർഗീസ് നന്ദി യും പറഞ്ഞു.