വടക്കഞ്ചേരി ബ്യൂട്ടിഫുൾ ടൗണ്‍: കർമപദ്ധതികൾക്ക് തുടക്കമായി
1300509
Tuesday, June 6, 2023 12:39 AM IST
വടക്കഞ്ചേരി: ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന മുദ്രാവാക്യവുമായി വടക്കഞ്ചേരിയെ മാലിന്യമുക്ത ഉദ്യാന നഗരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ലോക പരിസ്ഥിതി ദിനമായ ഇന്നലെ തുടക്കം കുറിച്ചു. പി.പി.സുമോദ് എംഎൽഎ ടൗണ്‍ ബസാർ റോഡിൽ ആമക്കുളത്ത് ചെറുമര തണൽ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ഉസൈനാർ, കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ടീച്ചർ, വാർഡ് മെംബർ കെ.അബ്ദുൾ ഷുക്കൂർ, മറ്റു മെംബർമാർ, വടക്കഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ കെ.എ.ജിനേഷ്, എഫ്ആർഒ എം.ധനേഷ്, ഹോം ഗാർഡ് എം.വി.എബ്രഹാം, ചെറുപുഷ്പം, ആയക്കാട് സ്കൂൾ, കോളജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവിടങ്ങളിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാർ, ചെറുപുഷ്പം സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഷീന ടീച്ചർ മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആമക്കുളം, തങ്കം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പാതയോരത്ത് പൂന്തോട്ടം ഒരുക്കുന്നത്.