കെ-ഫോണ്‍ : തരൂർ നിയോജക മണ്ഡലം ഉദ്ഘാടനം കണ്ണന്പ്രയിൽ നടന്നു
1300495
Tuesday, June 6, 2023 12:36 AM IST
വടക്കഞ്ചേരി : കേരളത്തിന്റെ സമഗ്ര ഡിജിറ്റൽ ഇന്റർനെറ്റ് പ്രോഗ്രാമായ കെ-ഫോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായും തരൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം കണ്ണന്പ്രയിൽ പി.പി. സുമോദ് എംഎൽഎയും നിർവഹിച്ചു.
കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ചു. കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ടീച്ചർ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീസ ടീച്ചർ,
തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.സുലോചന, കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനീ രാമദാസ്, പി.ടി. രജനി, ബ്ലോക്ക് വുമണ്‍ വെൽഫെയർ ഓഫീസർ ജോമോൾ, പഞ്ചായത്ത് സെക്രട്ടറി പി.എം. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.