വിശ്വാസ പരിശീലന അധ്യയന വർഷം ഗാന്ധിപുരം ഇടവകയിൽ തുടങ്ങി
1300305
Monday, June 5, 2023 12:59 AM IST
കോയന്പത്തൂർ: ഗാന്ധിപുരം ലൂർദ് ഫൊറോന ഇടവകയിൽ 2023-24 വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷം ആരംഭിച്ചു.
ഇന്നലെ രാവിലെ 8.15 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. ഷാജൻ ചീരന്പൻ കാർമികത്വം വഹിച്ചു. തുടർന്ന് വിശ്വാസ പരിശീലകർക്ക് വേണ്ടി പ്രത്യേക പ്രാർഥനകളും ആരാധനകളും കാഴ്ച സമർപ്പണവും നടന്നു.
വിശ്വാസ പരിശീലനത്തിന്റെ ഈ വർഷത്തെ തീം കെയ്റോസ് എന്നാണ്.
ഇടവകയുടെ സഹ വികാരി ഫാ.ജോസഫ് ആര്യപ്പള്ളിൽ എംസിബിഎസ്, മതബോധന പ്രധാന അധ്യാപികയായ സിസ്റ്റർ ജീസ് മാത്യു എഫ്സിസി, കൈക്കാരൻമാരായ പി.കെ. ആന്റണി, വി.എം. അന്റണി, സി.ജി ആന്റണി, മേരിറാണി കോണ്‍വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസ് എഫ്സിസി, പിടിഎ നേതാക്കളായ എ.ജി. ഷാജു, പി.ഡി. ബാബു എന്നിവർ നേതൃത്വം നല്കി.