മിൽമ ഫോഡർ ഹബ്ബ് പട്ടഞ്ചേരിയിൽ മന്ത്രി കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു
1299918
Sunday, June 4, 2023 7:07 AM IST
ചിറ്റൂർ: പട്ടഞ്ചേരിയിൽ മിൽമ ഫോഡർ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. പട്ടഞ്ചേരി മിൽമ ടിഎംആർ പ്രാന്റ് പരിസരത്ത് ആരംഭിച്ച ഫോഡർ ഹബ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയിലെ ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യലേക്കു കടന്നു വരുന്നതിനെതിരെ കർഷകരുൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
മിൽമ ചെയർമാൻ കെ.എസ് മണി അധ്യക്ഷത വഹിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. എൽഐസി സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് സഹായധന വിതരണം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു.
എംആർഡിഎഫ് ചാരിറ്റി ധനസഹായ വിതരണം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ.ബിന്ദു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, മലബാർ മിൽമ ഡയറക്ടർ ബോർഡ് അംഗം സനോജ് സോമൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
എംആർഡിഎഫ് സിഇഒ ജോർജ് കുട്ടി ജേക്കബ്, ക്ഷീര വികസന വകുപ്പ് ഓഫീസർ എം.എസ്. അഫ്സ , ബ്ലോക്ക് പഞ്ചായത്ത് മെന്പർ എം.നിസാർ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.ശോഭന ദാസ്, പട്ടഞ്ചേരി ആപ്കോസ് പ്രസിഡന്റ് സി.സഹദേവൻ, മടപ്പള്ളം ആപ്കോസ് പ്രസിഡന്റ് സി.വിശ്വംഭരൻ, നന്നിയോട് ആപ്കോസ് പ്രസിഡന്റ് ഡി.അജിത്ത് ദേവ് എന്നിവർ ആശംസാ പ്രസംഗം നടത്തി. മലബാർ മിൽമ ഡയറക്ടർ കെ.ചെന്താമര സ്വാഗതവും മലബാർ മിൽമ ജനറൽ മാനേജർ (പി&ഐ) കെ.സി. ജെയിംസ് നന്ദിയും പറഞ്ഞു.
വേനൽ കനത്ത് പച്ചപ്പുൽ ലഭ്യത കുറയുന്നതോടെ വൈക്കോലിന് ക്ഷീര കർഷകർ ഉയർന്ന വില നൽകേണ്ടി വരുന്നു. ഇതിനു പരിഹാരമായി ഫോഡർ ഹബ്ബുകൾ സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് വൈക്കോൽ ലഭ്യമാക്കുകയാണ് മിൽമ.
ഇതിനായി സംസ്ഥാനത്ത് ആരംഭിക്കുന്ന മൂന്നാമത്തെ ഫോഡർ ഹബ്ബാണ് പട്ടഞ്ചേരിയിലേത്. മാനന്തവാടിയിലും നിലന്പൂരിലുമാണ് മറ്റ് രണ്ട് ഫോഡർ ഹബ്ബുകൾ പ്രവർത്തിക്കുന്നത്.