വടക്കഞ്ചേരി: മുടപ്പല്ലൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ പ്രൈമറി വിഭാഗം മോഡൽ പ്രീ പ്രൈമറിയായി നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിക്കും. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെംബർ വി. രജനി, വാർഡ് മെംബർ രജിത, പിടിഎ പ്രസിഡന്റ് അജയൻ തുടങ്ങിയവർ പങ്കെടുക്കും.