തരുപ്പപ്പൊതി പാലം നാടിനു സമർപ്പിച്ചു
1298751
Wednesday, May 31, 2023 4:09 AM IST
കല്ലടിക്കോട്: ഇരുന്പാമുട്ടി തരുപ്പപ്പൊതി മുണ്ടനാട് റോഡും പാലവും വി.കെ.ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ, തച്ചന്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി, കരിന്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കച്ചൻ പാറക്കുടി പ്രസംഗിച്ചു.