മാലിന്യമുക്ത പഞ്ചായത്തായി അകത്തേത്തറ ഗ്രാമപഞ്ചായത്ത്
1298736
Wednesday, May 31, 2023 4:04 AM IST
പാലക്കാട് : മാലിന്യമുക്ത നവകേരളം ക്യാന്പയിന്റെ ഭാഗമായി അകത്തേത്തറ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്തായും പഞ്ചായത്തിലെ 12 വാർഡുകൾ മാലിന്യമുക്ത വാർഡുകളായും എ.പ്രഭാകരൻ എംഎൽഎ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മെൻസ്ട്രൽ കപ്പിന്റെ വിതരണം അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ നിർവഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് മോഹനൻ, സെക്രട്ടറി പി.വി. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, നിർവഹണ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, എന്നിവർ പങ്കെടുത്തു.