വാട്ടർ എടിഎം സ്ഥാപിച്ചു
1298735
Wednesday, May 31, 2023 4:04 AM IST
വടക്കഞ്ചേരി : ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എടിഎം തരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന് മുന്നിൽ ജനകീയ ആസൂത്രണ പദ്ധതി 2022-23ൽ ഉൾപ്പെത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ഒരു രൂപ നാണയമിട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാൽ അഞ്ച് ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. മണിക്കൂറിൽ 500 ലിറ്ററും പ്രതിദിനം 3000 ലിറ്ററും സംഭരണ ശേഷിയുളള ടാങ്കിൽ വെള്ളം കഴിയുന്നതിനനുസരിച്ച് സംഭരിക്കപ്പെടും.
പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷക്കീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്താമരാക്ഷൻ, വാർഡ് അംഗങ്ങൾ, സെക്രട്ടറി മാലിനി തുടങ്ങിയവർ പങ്കെടുത്തു.