ബോധവത്കരണ ക്ലാസ്
1298182
Monday, May 29, 2023 12:14 AM IST
പാലക്കാട് : ലക്ഷ്യബോധത്തോടെയുള്ള കർമ്മരംഗം മനുഷ്യന് സന്തോഷം നല്കുന്നുവെന്നു ജില്ലാ കളക്ടർ ഡോ.എസ് ചിത്ര. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ്് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ജോലി ചെയ്ത് സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുവാനുള്ള പഠനം ആസ്വദിച്ച് നടപ്പിലാക്കണമെന്നും കളക്ടർ പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ.ശിവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കൃഷ്ണൻകുട്ടി സമിതിയുടെ ലഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. ജോ. സെക്രട്ടറി കെ.എം. വാസുദേവൻ ബോധവത്കരണ ക്ലാസിനെ കുറിച്ച് വിശദീകരിച്ചു.മുൻ എഇഒഇ കെ.മധു സൂദനൻ ക്ലാസ് എടുത്തു. വി.സുരേഷ് കുമാർ, കെ.രമണി, പിഎംജി പ്രിൻസിപ്പൽ ഉഷ, എച്ച്എം നിർമ്മല പ്രസംഗിച്ചു.