നെ​ല്ലി​യാ​ന്പ​തി​യി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Monday, May 29, 2023 12:14 AM IST
നെ​ല്ലി​യാ​ന്പ​തി : മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി പ്ര​ദേ​ശ​ത്ത് ജ​ല​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി, പ​രി​സ​ര ശു​ചി​ത്വം, ​ആ​രോ​ഗ്യ ജാ​ഗ്ര​ത 2023 ​എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ നെ​ല്ലി​യാ​ന്പ​തി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.
ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍, സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യ വേ​ൽ​മു​രു​ക​ൻ കൈ​കാ​ട്ടി, സു​ന്ദ​ര​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഗം പാ​ട​ഗി​രി, തോ​ട്ടേ​ക്കാ​ട് എ​സ്റ്റേ​റ്റ്, രാ​ജാ​ക്കാ​ട്, പു​ല്ലാ​ല ഓ​റി​യ​ന്‍റ​ൽ, ലി​ലി, നൂ​റ​ടി പാ​ലം, പൂ​ത്തു​ണ്ട്, കാ​ര​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള കി​ണ​റു​ക​ളി​ലും നേ​രി​ട്ട് എ​ത്തി​യാ​ണ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.