വടക്കഞ്ചേരി കോഓപ്പറേറ്റീവ് സർവീസ് ബാങ്ക് കെട്ടിടോദ്ഘാടനം 31ന്
1297929
Sunday, May 28, 2023 3:16 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി കോ ഓപ്പറേറ്റീവ് സർവീസ് ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 31ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു അധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി ടി.കെ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിക്കും.
രമ്യ ഹരിദാസ് എംപി റിസ്ക് ഫണ്ട് വിതരണവും പി.പി. സുമോദ് എംഎൽഎ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ചികിത്സ സഹായ വിതരണം ഉദ്ഘാടനം ചെയ്യും. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, മുൻ പ്രസിഡന്റ് വി.പി. മുത്തു, ബാങ്ക് ഡയറക്ടർമാരായ കെ.മോഹൻദാസ്, അരവിന്ദാക്ഷൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.