കൊഴിഞ്ഞാന്പാറ: പഞ്ചായത്ത് പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിക്കാൻ ബന്ധപ്പെട്ട ആർടിഒ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ.
ഗതാഗത വകുപ്പ് നിശ്ചയിച്ചതിൽ ഇരട്ടി വാടകയാണ് ഇപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർമാർ നിർബന്ധിച്ച് ഈടാക്കുന്നത്. വാടക കൂടുതലാണെന്ന് പ്രതികരിക്കുന്നവരെ ഡ്രൈവർമാർ സംഘം ചേർന്ന് ആക്ഷേപിക്കുന്നതായും പരാതിയുണ്ട്. ജില്ലാ ആസ്ഥാത്ത് ഓടിക്കുന്ന ഓട്ടോറിക്ഷകൾക്ക് മാത്രം മീറ്റർ വേണമെന്ന് ശഠിക്കുന്ന വകുപ്പു അധികൃതർ താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ തന്നിഷ്ടം പോലെ വാടക വാങ്ങുന്നത് പരാതിപെട്ടാൽ പോലും അധികൃതർ മൗനം പാലിക്കുന്നതായി യാത്രക്കാർ ആരോപിച്ചു.