നേരിട്ട് ലഭിച്ച 486 പരാതികൾക്ക് 30 ദിവസത്തിനകം മറുപടി
1297688
Saturday, May 27, 2023 1:17 AM IST
അഗളി :കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓണ്‍ലൈനായി ലഭിച്ച 204 അപേക്ഷകൾക്കും മറുപടി നല്കി. 50 ലൈഫ് മിഷൻ, ഭൂമിതരംമാറ്റൽ രണ്ട് ദുരിതാശ്വാസ നിധി 12, ഉൾപ്പടെ 486 പരാതികൾ അദാലത്തിൽ നേരിട്ട് ലഭിച്ചു. ഈ പരാതികൾക്ക് 30 ദിവസത്തിനകം മറുപടി നല്‍കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപേക്ഷകൾക്ക് മറുപടികത്ത് നല്കുന്പോൾ പരിഗണിക്കാൻ സാധിക്കാത്തവയുണ്ടെങ്കിൽ എന്തുകൊണ്ട് ഈ അപേക്ഷ പരിഗണിച്ചില്ല എന്നത് ഉൾപ്പെടുത്തി കൊണ്ട് വേണം മറുപടി നല്‍കേണ്ടത്. പരാതി പരിഹാര അദാലത്തിൽ വന്ന അപേക്ഷകൾക്ക് ഉദ്യോഗസ്ഥർ മുൻ ഗണന നല്‍കണമെന്നും ജില്ല
കളക്ടർ പറഞ്ഞു.