അഗളി : അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരാതി നൽകാൻ കഴിയാത്തവർക്കായി അട്ടപ്പാടിയിൽ രണ്ടാമതും സിറ്റിംഗ് നടത്തുമെന്നും പരാതി നൽകാൻ കഴിയാത്തവർക്ക് ജില്ല കളക്ടർക്ക് പ്രത്യേകമായി പരാതി നല്‍കാവുന്നതാണെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, ജ്യോതി അനിൽകുമാർ, പി.രാമമൂർത്തി, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, സബ് കളക്ടർ ഡി.ധർമ്മലശ്രീ, എഡിഎം കെ.മണികണ്ഠൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.