വിരിപ്പ് കൃഷി: കർഷകർ ശ്രദ്ധിക്കണം
1297681
Saturday, May 27, 2023 1:16 AM IST
ആലത്തൂർ: വിരിപ്പ് കൃഷി ചെയ്യുന്ന കർഷകർ പൊടിവിത വിളപരിപാലനമുറകളിൽ ശ്രദ്ധ വേണം.
അത്യാവശ്യം നല്ല മഴ കിട്ടിയതിനാൽ പൊടിവിത നടത്തിയ കർഷകർ കളനാശിനി പ്രയോഗം നടത്തണം.
ഇതിനായി ഒരു ഏക്കറിന് പ്രെറ്റിലോർ 400 മില്ലി ലിറ്റർ + പൈറോസ സൾഫ്യുറോണ് ഈതൈൽ 60 ഗ്രാം വീതം 120 ലിറ്റർ വെള്ളത്തിൽ നന്നായി കലർത്തി നന്നായി തളിച്ച് കൊടുക്കണം.
കളനാശി തളിക്കാൻ ഫ്ളഡ് ജെറ്റ് അല്ലെങ്കിൽ ഫ്ളാറ്റ് ഫാൻ നോസിൽ തന്നെ ഉപയോഗിക്കണം.
വെള്ളം കുറവായ പാടങ്ങളിലും കളകൾ കൂടുതൽ ഉള്ള പാടങ്ങളിലും പൊടിവിതച്ചു ഒരാഴ്ച ആയ പാടങ്ങളിലും ട്രൈയാഫാമോണ്+ ഏതോക്സിസൽഫറോണ് എന്ന കളനാശിനി ഒരു ഏക്കറിന് 90 ഗ്രാം വീതം 120 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കണം.
മണ്ണിന്റെ ഉപരിതലത്തിൽ കളനാശിനി ശരിയായി പതിയത്തക്ക വിധം തളിച്ചാൽ മാത്രമേ കള നിയന്ത്രണം ഫലപ്രദമാകൂ.