കോയന്പത്തൂർ ജില്ലയിൽ ഇനി 20 പോലീസ് സ്റ്റേഷനുകൾ
1297676
Saturday, May 27, 2023 1:16 AM IST
കോയന്പത്തൂർ: കോയന്പത്തൂരിലെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 20 ആയി ഉയർന്നതായി തമിഴ്നാട് ഡിജിപി ശൈലേന്ദ്രബാബു. കോയന്പത്തൂർ നഗരത്തിൽ കൗണ്ടംപാളയം, ആതുപാലം, സുന്ദരപുരം, കോയന്പത്തൂർ സൗത്ത് വനിതാ പോലീസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ നാല് പുതിയ പോലീസ് സ്റ്റേഷനുകൾ തമിഴ്നാട് ഡിജിപി ശൈലേന്ദ്രബാബു ഇന്നലെ ഉദ്ഘാടനം ചെയ്തു. എല്ലാ ഉപജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് 10 പുതിയ പോലീസ് സ്റ്റേഷനുകൾ തുറന്നു.
കവർച്ച സംഘത്തിനെതിരെ
പോലീസ് വെടിയുതിർത്തു
നീലഗിരി: നീലഗിരി ജില്ലയിലെ കൂടല്ലൂരിന് സമീപം ഇന്നലെ പുലർച്ചെ ടാസ്മാക് കടയിൽ മോഷണം നടത്താൻ ശ്രമിച്ചവർക്ക് നേരെ പോലീസ് വെടിയുതിർത്തു. കവർച്ചക്കാർ കടയിലെ വാച്ച്മാൻമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്നാണ് പോലീസ് വെടിവച്ചത്.
കവർച്ചക്കാരിൽ ഒരാൾക്ക് തുടയിൽ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട മറ്റൊരു മോഷ്ടാവിനായി പോലീസ് അന്വേഷണം തുടങ്ങി.