രോഹിണി ഞാറ്റുവേല: കർഷകരുടെ ഞാറ്റുവേല ചന്ത ആലത്തൂരിൽ
1297402
Friday, May 26, 2023 12:39 AM IST
ആലത്തൂർ: രോഹിണി ഞാറ്റുവേലയിൽ കാലവർഷത്തെ പ്രതീക്ഷിച്ചു കർഷകരുടെ ഞാറ്റുവേലചന്തക്ക് ആലത്തൂരിൽ തുടക്കമായി.
രോഹിണി ഞാറ്റുവേല ആരംഭിച്ചപ്പോൾ ഞാറ്റുവേല ചന്തയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലത്തൂരിലെ നിറ കാർഷിക ഉത്പാദന വിപണന സമിതി. പുതുമയേറിയ നിരവധി വിള വൈവിധ്യങ്ങളുമായി ഞാറ്റുവേലച്ചന്തക്ക് ആലത്തൂരിൽ തുടക്കം കുറിച്ചു .
ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെ യും സഹകരണത്തോടെ നിറ കാർഷിക ഉത്പാദന സമിതിയുടെ നേതൃത്വത്തിൽ ആലത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നിറ ഇക്കോഷോപ്പിലാണ് ഞാറ്റുവേല ചന്ത പ്രവർത്തിക്കുന്നത്. ഞാറ്റുവേലചന്ത ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ അധ്യക്ഷനായി. വാർഡ് മെന്പർ നജീബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.മേരി വിജയ , കൃഷി ഓഫീസർ എം വി രശ്മി , കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ ശ്രീജിഷ് ദാസ്, നിറ ഇക്കോഷോപ് ഭാരവാഹികളായ കെ. ഡി. ഗൗതമൻ , എം. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു