മികച്ച വിജയവുമായി ജില്ലയിലെ സ്കൂളുകൾ
1297389
Friday, May 26, 2023 12:37 AM IST
ഒലവക്കോട് സെന്റ് തോമസ്
ഒലവക്കോട്: സെന്റ് തോമസ് കോണ്വെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് ഇത്തവണയും മിന്നും ജയം. 78 കുട്ടികൾ പ്ലസ് പരീക്ഷ എഴുതിയതിൽ 78 പേരും വിജയിച്ച് നൂറുശതമാനം വിജയം കൈവരിച്ച ജില്ലയിൽ തന്നെ പട്ടികയയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. ഒന്പതു കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കാനായി.
കഴിഞ്ഞ ആഴ്ച പത്താം ക്ലാസ് പരീക്ഷയിലും നൂറു ശതമാനം വിജയത്തോടൊപ്പം 29 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായതും വിജയത്തിളക്കത്തിന് ഇരട്ടിമധുരമായി. പഠനത്തോടൊപ്പം കലാ കായിരംഗത്തും സംസ്ഥാന തലത്തിൽ തന്ന മികച്ച നേട്ടം കൈവരിക്കുന്ന സ്കൂൾ പാലക്കാടിന് അഭിമാനമായി.
ചെറുപുഷ്പം, ലൂർദ്മാതാ, മേരീമാതാ
വടക്കഞ്ചേരി: പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കെല്ലാം മികച്ച വിജയം. വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ, പന്തലാംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്കൂളുകൾക്കെല്ലാം ഇക്കുറിയും മിന്നും വിജയം.
മേഖലയിലെ മുൻനിര സ്കൂളുകളെല്ലാം വിജയ മികവിൽ മുന്നിൽ തന്നെയെത്തി. ചെറുപുഷ്പം സ്കൂൾ 39 ഫുൾ എ പ്ലസുക്കാരെ സമ്മാനിച്ചാണ് വിജയകൊടി പാറിച്ചത്. 48 പേർക്ക് എ ആൻഡ് എപ്ലസും ലഭിച്ചു. 257 പേരാണ് പരീക്ഷ എഴുതിയത്. സയൻസ് ഗ്രൂപ്പിൽ 92 ശതമാനം വിജയമുണ്ട്.
മംഗലംഡാം: പരിമിതികൾ മറികടന്നുള്ള വിസ്മയ വിജയമാണ് ഇക്കുറിയും മംഗലംഡാം ലൂർദ് മാതാ സ്കൂൾ സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ വിജയശതമാനം 93 എന്നതിൽ നിന്നും ഒരു പടി കൂടി കുതിച്ച് 94 ശതമാനം വിജയം നേടിയതിനൊപ്പം 23 ഫുൾ എ പ്ലസുക്കാരും മലയോര മേഖലക്ക് അഭിമാനമായുണ്ട്. എ ആൻഡ് എ പ്ലസുമായി ആറു പേരുമുണ്ട്.
സയൻസ് ഗ്രൂപ്പിൽ സന്പൂർണ വിജയമാണ്. 91 ശതമാനമാണ് കോമേഴ്സ് ഗ്രൂപ്പ് വിജയം.170 പേർ പരീക്ഷ എഴുതിയതിൽ 160 പേരും ഉപരിപഠന യോഗ്യത നേടി.എയ്ഡഡ് മേഖലയിൽ ആലത്തൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും ഉയർന്ന വിജയശതമാനം നിലനിർത്തിയാണ് ഇത്തവണയും ലൂർദ് മാതാ മുന്നിലെത്തിയിട്ടുള്ളത്.
പന്തലാംപാടം: മേരിമാതാ ഹയർ സെക്കൻഡറി സ്കൂളും ഇക്കുറി വലിയ വിജയ പ്രതാപത്തിലാണ്.
94 ശതമാനമാണ് വിജയം.18 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു.126 പേർ പരീക്ഷ എഴുതിയതിൽ 118 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 89 ശതമാനമായിരുന്നു വിജയം.