വന്ദേഭാരത് അതിവേഗ ട്രെയിൽ : ഉദ്ഘാടനം ഏപ്രിൽ എട്ടിന്
1282790
Friday, March 31, 2023 12:27 AM IST
കോയന്പത്തൂർ : ചെന്നൈ- കോയന്പത്തൂർ വന്ദേഭാരത് ട്രെയിനിന്റെ ട്രയൽ റണ്‍ ഇന്നലെ പുലർച്ചെ 5.30ന് സെൻട്രൽ ട്രെയിൻ സ്ഥാനത്ത് നടത്തി. ട്രെയിൻ 5 മണിക്കൂറും 40 മിനിറ്റും കൊണ്ട് കോയന്പത്തൂരിലെത്തി.
സേലം ഡിവിഷണൽ മാനേജരും റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരും ഈ ട്രെയിനിൽ യാത്ര ചെയ്ത് പരിശോധന നടത്തി. ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിനിന്റെ സർവീസ് ഉദ്ഘാടനം ചെയ്യും.
‘മികവ് 2023’ സ്കൂൾ
പത്രം പ്രസിദ്ധീകരിച്ചു
അലനല്ലൂർ: എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ തയ്യാറാക്കിയ സ്കൂൾ പത്രം മികവ് 2023 പ്രസിദ്ധീകരിച്ചു. സ്കൂൾ പത്രം ലളിതമായ ചടങ്ങിൽ മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ.ഷംസുദ്ദീൻ സ്കൂൾ എസ്എംസി ചെയർമാൻ സിദ്ദീഖ് പാലത്തിങ്ങലിനു നൽകി പ്രകാശനം ചെയ്തു.
പിടിഎ എക്സിക്യൂട്ടീവ് അംഗം പി.അബ്ദുൾലാം, പ്രധാനാധ്യാപകൻ പി.റഹ്മത്ത്, അധ്യാപകരായ എസ്. ഉണ്ണികൃഷ്ണൻ നായർ, പി. അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.