ഒന്പതു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1282780
Friday, March 31, 2023 12:26 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വനിത എസ്ഐയുടെ നേതൃത്വത്തിൽ ഒന്പതു കിലോ കഞ്ചാവ് പിടികൂടി.
ഒഡീഷാ കാലഹണ്ടി സ്വദേശി സത്യനായിക്കിന്റെ (26 )പക്കൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടന്നു പോവുകയായിരുന്ന യുവാവിനെ പിന്തുടർന്നെത്തിയാണ് വനിത എസ്ഐ ഷാരൂന ജൈലാനിയുടെ നേതൃത്വത്തിൽ പിടികൂടിയത്.ഒറ്റപ്പാലത്ത് വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
ഒറ്റപ്പാലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.