ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു
Thursday, March 30, 2023 1:09 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ന്നൂ​രി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു. അ​ന്നൂ​ർ-​കോ​യ​ന്പ​ത്തൂ​ർ ഹൈ​വേ​യി​ൽ എ​ല്ല​പ്പാ​ള​യം ഭാ​ഗ​ത്തേ​ക്ക് പോ​യ രാ​ജം എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​തി​രെ വ​ന്ന ബൈ​ക്ക് പെ​ട്ടെ​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ​തോ​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് അ​വ​രെ അ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.