പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ട​ിയി​ൽ മ​ഴയും കാറ്റും
Thursday, March 30, 2023 1:05 AM IST
അ​ഗ​ളി : കൊ​ടും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ പെ​യ്തു. അ​തേ​സ​മ​യം കി​ഴ​ക്ക​ന​ട്ട​പ്പ​ടി​യി​ൽ അ​ങ്ങി​ങ്ങാ​യി മ​ഴ​യും ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ടി​മ​ഴ​യു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ള്ള​മ​ല, ജെ​ല്ലി​പ്പാ​റ, മു​ണ്ട​ൻ​പാ​റ, ക​ര​റ, ധോ​ണി​ഗു​ണ്ട് പു​ലി​യ​റ, ചി​റ്റൂ​ർ കോ​ട്ട​മ​ല, അ​ഗ​ളി, ഗൂ​ളി​ക്ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മാ​ന്യം ന​ല്ല​മ​ഴ ല​ഭി​ച്ചു ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു.

ശ​ക്ത​മാ​യ കാ​റ്റി​ൽ അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​മു​ള്ള ഫു​ഡ് ലാ​ൻ​ഡ് ഹോ​ട്ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡ് ത​ക​ർ​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടു​ക​ളും കാ​റ്റി​ൽ പ​റ​ത്തി. സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​ഴ വെ​ള്ളം അ​ടി​ച്ചു ക​യ​റി. കാ​റ്റി​ൽ പെ​ട്ട് കൃ​ഷി നാ​ശ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.