കോവിഡ് വ്യാപനം : ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
1282016
Wednesday, March 29, 2023 12:40 AM IST
കോയന്പത്തൂർ : കോവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതിനെ തുടർന്ന് ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യവസായങ്ങളാണ് പ്രവർത്തിക്കുന്നത്.
എല്ലാ വ്യവസായ സ്ഥാപനങ്ങളിലും മുൻകരുതലിന്റെ ഭാഗമായി തൊഴിലാളികളുടെ ശരീര താപനില ദിവസവും പരിശോധിക്കുകയും മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ കർശനമായി പലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
നഷ്ടപ്പെട്ട ഫോണ് കണ്ടെത്താൻ വെബ് സൈറ്റ്
കോയന്പത്തൂർ : നഷ്ടപ്പട്ട സ്മാർട്ട്ഫോണുകൾ കണ്ടെത്താൻ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സിഇഐആർ എന്ന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സ്മാർട്ട്ഫോണ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ഫോണുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുറത്തിറക്കിയ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന വെബ്സൈറ്റ്.