പാ​ല​ക്കാ​ട് : ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ഫാ​സി​സ്റ്റ് ഏ​കാ​ധി​പ​ത്യ ഭ​ര​ണം തു​ട​രു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ ത​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ വോ​ട്ട​ർ​മാ​രോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ആവശ്യപ്പെട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ജോ​സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​എം. വ​ർ​ഗീ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ.​ടൈ​റ്റ​സ് ജോ​സ​ഫ്, അ​ല​ക്സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. മ​ത്താ​യി, ജോ​സ് വ​ട​ക്കേ​ക്ക​ര, ട്ര​ഷ​റ​ർ മ​ധു ദ​ണ്ഡ​പാ​ണി പ്ര​സം​ഗി​ച്ചു.