അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പുനരാരംഭിച്ചു
1281732
Tuesday, March 28, 2023 12:37 AM IST
അലനല്ലൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പുനരാരംഭിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഒപിയ്ക്ക് ആവശ്യമായ ഡോക്ടർ, ഫാർമസിസ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമായതോടെയാണ് ഒപി തുടങ്ങിയത്.
ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇതോടെ യാഥാർത്യമായത്. അലനല്ലൂർ പഞ്ചായത്തിന് പുറമെ അരക്കുപറന്പ്, പള്ളിക്കുന്ന്, പുത്തൂർ, തിരുവിഴാംകുന്ന്, ഭീമനാട്, വെട്ടത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എടത്തനാട്ടുകര ഉൾപ്പടെയുള്ള മലയോര പ്രദേശങ്ങളിൽ നിന്നുമുള്ള സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായമാണ് ഈ സർക്കാർ ആശുപത്രി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റ സായാഹ്ന ഒപിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീർ തെക്കൻ, വി.അബ്ദുൽ സലീം, പി.ഷാനവാസ്, പടുവിൽ കുഞ്ഞുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടിൽ, മഠത്തൊടി അലി, പഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, എം.കെ. ബക്കർ, ബഷീർ പടുകുണ്ടിൽ, പി.പിസജ്ന സത്താർ, പി.എം. മധു, റഷീദ് ആലായൻ, കെ.വേണുഗോപാൽ, ടോമി തോമസ്, കെ.രവികുമാർ, കാസിം ആലായൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത് കുമാരി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് തങ്കം മഞ്ചാടിക്കൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.റാബിയ നന്ദിയും പറഞ്ഞു.