വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പു നല്കി
1281484
Monday, March 27, 2023 1:01 AM IST
വണ്ടിത്താവളം : കെകഐം ഹയർസെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന പി.കെ. ബേബി, യു.സായിലീല, എൻ. നരേന്ദ്രനാഥൻ, വി.എം. ഉണ്ണികൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പ് നല്കി. പരിപാടി സ്കൂൾ മാനേജർ ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
വീണ വി.നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. ജയകുമാർ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് സുധാകല കെ.ആർ. വേണു, ജിമ്മി ജോർജ്, കെ.വി. ജോഷി, പി.പ്രദീപ്, കെ. തോമസ് ജോസഫ്, എച്ച്.എം. ലേഖ, സി.സരിത, പി.എ. അഞ്ജന, ബിജു വിജയൻ എന്നിവർ പ്രസംഗിച്ചു.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം :
സെമിനാർ നടത്തി
ആലത്തൂർ: ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി താലൂക്ക് റഫറൻസ് ലൈബ്രറി ’എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം.എ. നാസർ അധ്യക്ഷനായി. ആർ.പി. ഹരിത കർമ്മ സേന അംഗം അവിൻ വിഷയാവതരണം നടത്തി. നീറ്റ് പിജി എംഡിഎസ് 2023 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.മനീഷ ബാബുവിനെ സെമിനാറിൽ വച്ച് ആദരിച്ചു.അഞ്ജലി മേനോൻ, പി.വി. ലീല, ഏലിയാമ്മ ജോണ് എന്നിവർ സംസാരിച്ചു.